സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റർടെയ്നർ ‘പാപ്പച്ചൻ ഒളിവിലാണ്’ ടീസർ പുറത്ത്. സിനിമയിൽ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കുടുംബ ബന്ധങ്ങളും, നായാട്ടും, നർമ്മവും പ്രണയവുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനറാണ് ചിത്രം. പ്രേക്ഷകനെ ഏറെ ആകർഷിക്കാൻ പോരുന്ന വിധത്തിലുള്ള രംഗങ്ങൾ കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. പാപ്പച്ചനായി എത്തുന്നത് സൈജു കുറുപ്പാണ്. മാത്തച്ചനായി വിജയ രാഘവനും എത്തുന്നു. ദർശന , സിന്ദാ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ, പ്രശാന്ത് അലക്സാണ്ടർ, ശരൺ രാജ്, വീണാ നായർ, ജോളി ചിറയത്ത് എന്നിവരും ചിത്രത്തിലെത്തുന്നു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഗാനങ്ങൾ – ഹരി നാരായണൻ , സിന്റോ സണ്ണി, സംഗീതം – ഔസേപ്പച്ചൻ, ഛായാഗ്രഹണം – ശ്രീജിത്ത് നായർ, എഡിറ്റിംഗ് – രതിൽ രാധാകൃഷ്ണൻ, കലാസംവിധാനം – വിനോദ് പട്ടണക്കാടൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ, പിആർഓ- വാഴൂർ ജോസ്, എ എസ് ദിനേശ്.