ഏകീകൃത സിവില്‍ കോഡിന് എതിരല്ല, പക്ഷേ.. : നിലപാട് വ്യക്തമാക്കി മായാവതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ബഹുജന്‍ സമാജ് പാര്‍ട്ടി. തങ്ങളുടെ പാര്‍ട്ടി ഏകീകൃത സിവില്‍ കോഡിന് എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. എന്നാല്‍ ഭരണഘടന അത് അടിച്ചേല്‍പ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. യുസിസിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ബിജെപി പരിഗണിക്കണം. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ബിജെപി മാതൃകയില്‍ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. യുസിസിയിലൂടെ സങ്കുചിത രാഷ്ട്രീയം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മായാവതി ആരോപിച്ചു.

ബിജെപി അതിന്റെ നിസ്സാര രാഷ്ട്രീയ അജണ്ടയ്ക്ക് മുകളിലേക്ക് ഏകീകൃത സിവില്‍ കോഡിനെ ഉയര്‍ത്തിയാല്‍ ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും അല്ലാത്തപക്ഷം എതിര്‍ക്കുമെന്നും മായാവതി പറഞ്ഞു. യു.സി.സിയെ ചര്‍ച്ചാ വിഷയമാക്കി ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭരണഘടനയില്‍ യു.സി.സിയെ കുറിച്ച് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ബിഎസ്പി അധ്യക്ഷ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...