സൈജു തങ്കച്ചന്‍റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായി സൈജു തങ്കച്ചന്‍റെ ലഹരിപാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് ഈ പരിശോധന. ലഹരി മരുന്ന് ഉപയോഗിച്ചാൽ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്‍റെ അംശമുണ്ടാവും. ഈ സാഹചര്യത്തിലാണ് സൈജുവിന്‍റെ മൊഴിയുടേയും മൊബൈൽ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങളുടേയും അടിസ്ഥാനത്തിൽ ലഹരിപാർട്ടിയിൽ പങ്കെടുത്തവരെ ലഹരിപരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചത്. നിലവിൽ ലഹരി പാർട്ടിയുടെ വീഡിയോയും സൈജുവിന്‍റെ മൊഴിയും മാത്രമാണ് പോലീസിനുള്ളത്. ഇതു മാത്രം വച്ച് ലഹരിക്കേസ് തെളിയിക്കാനാവില്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് ശാസ്ത്രീയെ തെളിവുകൾ ശേഖരിക്കാൻ പോലീസ് ഒരുങ്ങുന്നത്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഫോർട്ട് കൊച്ചിയിലെ നന്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കഴിഞ്ഞ ദിവസം നമ്പർ 18 ഹോട്ടലിൽ പോലീസ് നർക്കോട്ടിക് വിഭാഗം ഇന്നലെ പരിശോധന നടത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഡോഗ് സ്ക്വാഡുമായിട്ടായിരുന്നു പരിശോധന. മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫ്ലാറ്റുകളിലും റിസോർട്ടുകളിലും ലഹരിപ്പാർട്ടികൾ നടന്നെന്ന സൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും സംഘങ്ങളായി തിരിഞ്ഞ് ഇന്നലെ കൊച്ചിയിലെ വിവിധിയടങ്ങളിൽ പരിശോധന നടത്തിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...