സജീവനു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി തരംമാറ്റത്തിനുള്ള ഫീസ് സൗജന്യം ലഭിച്ചില്ല : എറണാകുളം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കൊച്ചി മാല്യങ്കര കോഴിക്കല്‍ വീട്ടില്‍ മത്സ്യത്തൊഴിലാളി സജീവനു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി തരംമാറ്റത്തിനുള്ള ഫീസ് സൗജന്യം ലഭിച്ചില്ലെന്ന് എറണാകുളം ജില്ലാ കലക്ടറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിനു പ്രഖ്യാപിച്ച ഫീസ് സൗജന്യമാണ് നിയമത്തിന്റെയും ഫയലിന്റെയും നൂലാമാലകള്‍ക്കിടയില്‍പെട്ടു വെറും നാലു സെന്റിന്റെ ഉടമയ്ക്കു നഷ്ടമായത്.

ഭൂമി തരംമാറ്റം അനുവദിക്കുന്നതിനു മുന്നോടിയായി 32,400 രൂപ ഫീസ് അടയ്ക്കാന്‍ ഫോര്‍ട്ട് കൊച്ചി റവന്യു ഡിവിഷനല്‍ ഓഫിസില്‍നിന്ന് ഒക്ടോബറില്‍ സജീവന് നോട്ടിസ് ലഭിച്ചിരുന്നു. ഈ പണം അദ്ദേഹം അടച്ചില്ല. 25 സെന്റിനു താഴെയുള്ള ഭൂമിക്കു ഫീസ് സൗജന്യമാക്കിയത് അറിഞ്ഞ് സജീവന്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നെന്നും ഈ അപേക്ഷ മുന്‍ഗണനാക്രമപ്രകാരം പരിഗണിക്കാനിരിക്കുന്നതേ ഉള്ളു എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ട് റവന്യു വകുപ്പിന് ഇന്നലെ സമര്‍‍പ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി ; അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി...

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...