കെഎസ്‌ആര്‍ടിസി ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂര്‍ത്തിയാക്കും : സിഎംഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരിഷ്കരിച്ച ശമ്പള സ്കെയില്‍ അടിസ്ഥാനമാക്കി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂര്‍ത്തിയാക്കും. കെഎസ്‌ആര്‍ടിസി സിഎംഡിയാണ് ഇക്കാര്യം അറിയിച്ചത്. അതെസമയം ഇ – ഓഫീസ് കഴിഞ്ഞ മാസം 25 മുതല്‍ പ്രവര്‍ത്തന രഹിതമായതും, സ്പാര്‍ക്കിന് അതിന് അനുസരിച്ചുള്ള ഭേദഗതി വരുത്താനുള്ള കാലതാമസവും കണക്കിലെടുത്താണ് ശമ്പളം നല്‍കുന്നത് വൈകുന്നത്. എന്നാല്‍, സ്പാര്‍ക്കിന്റെ ഭേദഗതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ ജീവനക്കാരുടെ ശമ്പളം പുനര്‍ നിര്‍ണയിച്ച്‌ ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് 3 മണിക്ക് മുന്‍പായി തന്നെ ചീഫ് ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഇത് ലഭിക്കുന്ന മുറയ്ക്കാണ്, പത്താം തീയതിക്ക് മുന്‍പ് തന്നെ ശമ്പളം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, പുതുക്കിയ സ്കെയിലുള്ള ശമ്പള നിര്‍ണ്ണയത്തില്‍ ഏന്തെങ്കിലും പിശക് സംഭവിച്ചതായി കണ്ടെത്തുകയാണെങ്കില്‍ ആയത് പരിഹരിച്ച്‌ തുടര്‍ന്നുള്ള മാസത്തെ ശമ്പളത്തില്‍ ക്രമീകരിച്ച്‌ നല്‍കുമെന്നും സിഎംഡി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...