Thursday, July 3, 2025 8:33 pm

‘അവൾക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ ; ആ പിതാവിനു വേണ്ടി പറയാൻ ആരുമില്ല’

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ദത്ത് വിഷയത്തിൽ അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെൺകുട്ടികൾ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാൻ. 3 പെൺകുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമർശം. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്. അവൾക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവൾക്കു സംഭവിച്ച ദുരന്തത്തിൽ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോൾ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനൽ കുറ്റം ചെയ്തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോൾ വിഷമം തോന്നി. ആ പിതാവിനു വേണ്ടി പറയാൻ ആരുമില്ല. അവർ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ – മന്ത്രി വിശദീകരിച്ചു.

കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്.

പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണു വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഒന്നാലോചിച്ചു നോക്കൂ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...