തിരുവല്ല : സജി ചെറിയാന്‍ എം.എല്‍.എ ക്കെതിരായ കേസുമായി ഏതറ്റംവരെയും പോകുമെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയല്‍ പറഞ്ഞു. മൂന്നു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ ശ്രമിക്കുമെന്നും അഡ്വ. ബൈജു നോയല്‍ പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴികള്‍ രേഖപ്പെടുത്തണം. റാന്നി എം.എല്‍.എ പ്രമോദ് നാരായണന്റെ വാക്കുകള്‍ സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പ്രചോദനം ആയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രമോദ് നാരായണന്‍ വേദിയില്‍ പ്രസംഗിച്ചോ എന്നും പരിശോധിക്കണം. പ്രസംഗിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ വീഡിയോയും പരിശോധിക്കണം. ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ട് സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുക്കാതിരുന്ന പോലീസ് നടപടിക്കെതിരെ അഡ്വ. ബൈജു നോയല്‍ കോടതിയെ സമീപിക്കുകയായിരുന്നു.തിരുവല്ല ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കുവാന്‍ ഉത്തരവ് നല്‍കിയത്.