സജി ചെറിയാനെതിരായ കേസുമായി ഏതറ്റംവരെയും പോകുമെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയല്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സജി ചെറിയാന്‍ എം.എല്‍.എ ക്കെതിരായ കേസുമായി ഏതറ്റംവരെയും പോകുമെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയല്‍ പറഞ്ഞു. മൂന്നു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ ശ്രമിക്കുമെന്നും അഡ്വ. ബൈജു നോയല്‍ പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴികള്‍ രേഖപ്പെടുത്തണം. റാന്നി എം.എല്‍.എ പ്രമോദ് നാരായണന്റെ വാക്കുകള്‍ സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പ്രചോദനം ആയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രമോദ് നാരായണന്‍ വേദിയില്‍ പ്രസംഗിച്ചോ എന്നും പരിശോധിക്കണം. പ്രസംഗിച്ചിട്ടുണ്ട്  എങ്കില്‍ അതിന്റെ വീഡിയോയും പരിശോധിക്കണം. ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ട് സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുക്കാതിരുന്ന പോലീസ് നടപടിക്കെതിരെ  അഡ്വ. ബൈജു നോയല്‍ കോടതിയെ സമീപിക്കുകയായിരുന്നു.തിരുവല്ല ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കുവാന്‍ ഉത്തരവ് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...