ന്യൂഡല്‍ഹി : മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ തീരുമാനം സംസ്ഥാനഘടകത്തിനു വിട്ട് സിപിഎം കേന്ദ്രം നേതൃത്വം. അതേസമയം തിരുവനന്തപുരത്ത് സിപിഎം അവയ്ലബിള് സെക്രട്ടറിയറ്റ് യോഗം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എ.വിജയരാഘവന്, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മന്ത്രി സജി ചെറിയാനെതിരായ ചോദ്യങ്ങളില്‍നിന്നു മുഖ്യമന്ത്രിയും സര്‍ക്കാരും ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കൂടിയാണ് സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുന്നത്.