പാര്‍ട്ടിക്ക് വേണ്ടി വിടുപണി ചെയ്ത പോലീസ് മന്ത്രി സജി ചെറിയാനെതിരെ ഭൂരിപക്ഷം നോക്കി റിപ്പോര്‍ട്ട് നല്‍കി കോടതിയെ കബളിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പാര്‍ട്ടിക്ക് വേണ്ടി വിടുപണി ചെയ്ത പോലീസ് മന്ത്രി സജി ചെറിയാനെതിരെ ഭൂരിപക്ഷം നോക്കി റിപ്പോര്‍ട്ട് നല്‍കി കോടതിയെ കബളിപ്പിച്ചു. ഭൂരിപക്ഷാഭിപ്രായം നോക്കി ഒരാളെ കേസില്‍ കുറ്റവിമുക്തനാക്കുക. മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ച്‌ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ കോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് എഴുതി തളളാന്‍ പോലീസ് പ്രയോഗിച്ചിരിക്കുന്ന കുതന്ത്രം.

മന്ത്രിയുടെ ഭരണഘടനാ ലംഘന പ്രസംഗത്തിന്‍റെ പൂര്‍ണ വീഡിയോ പരാതിക്കാര്‍ തെളിവായി നല്‍കി. പരാതി നല്‍കിയവര്‍ സജിയുടെ പ്രസംഗം കേള്‍ക്കാത്തവരോ ആ ചടങ്ങില്‍ പങ്കെടുക്കാത്തവരോ ആണ്. ചടങ്ങില്‍ പങ്കെടുത്തവരും പ്രസംഗം കേട്ടവരും സജി ഭരണഘടനയെ അവഹേളിച്ചില്ലെന്ന് പറയുമ്പോള്‍ അതാണ് മുഖവിലക്കെടുക്കേണ്ടത്. അല്ലാതെ വേറെ തെളിവല്ല. ഡിജിറ്റല്‍ തെളിവ് ഒരിക്കലും ഉപ്പ് നോക്കുക പോലും ചെയ്യാതെ ആണ് പോലീസിന്‍റെ റഫറല്‍ റിപ്പോര്‍ട്ട്.

കോടതി നിര്‍ദേശപ്രകാരം ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടിമറി നടത്തി ആണ് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റഫറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ സാക്ഷികള്‍ സജി ചെറിയാന് പ്രതികൂലമായും സജി ചെറിയാന്‍, അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ, സിപിഎമ്മിന്‍റെ  പ്രാദേശിക നേതാക്കള്‍ എന്നിവര്‍ അടങ്ങുന്ന ആറു മുതല്‍ 39 വരെയുള്ള സാക്ഷികള്‍ അനുകൂലമായും മൊഴി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. എ.കെ. സജീവ്, അഭിലാഷ് വെട്ടിക്കാടന്‍, ജോസഫ് എം പുതുശേരി, പി. പ്രസാദ്, ഐ.കെ. രവിന്ദ്രരാജ് എന്നിവരാണ് ഒന്നു മുതല്‍ അഞ്ചു വരെ സാക്ഷികള്‍.

ഇവര്‍ ആരും സജി ചെറിയാന്‍റെ പ്രസംഗം നേരിട്ട് കേട്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയ വഴിയും വാര്‍ത്താ ചാനലുകള്‍ മുഖേനെ കണ്ടും കേട്ടും അറിയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാക്ഷിപ്പട്ടികയില്‍ ഒന്നു മുതല്‍ അഞ്ചു വരെ പേരുകാര്‍ മുന്‍മന്ത്രി ഭരണ ഘടനയെയും ഭരണഘടനാ ശില്‍പ്പികളെയും അവഹേളിച്ചു സംസാരിച്ചുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ആറു മുതല്‍ 39 വരെ പേരുകാര്‍ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തവരും മുന്‍മന്ത്രി ഉദ്ഘാന പ്രസംഗത്തില്‍ ഭരണ ഘടനയെയോ ശില്‍പികളെയോ അവഹേളിച്ച്‌ സംസാരിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്‌
സജി ചെറിയാനെതിരേ തെളിവു നിരത്തി മൊഴി നല്‍കിയവരാണ് ആദ്യ അഞ്ചു പേരുകാര്‍. ഇവര്‍ സമര്‍പ്പിച്ച തെളിവിന്‍റെ പരിശോധന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടക്കുന്നതേയുള്ളൂ. ഫലം വന്നിട്ടില്ല. അത് വരാതെ സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ആറു മുതല്‍ 39 വരെ പേരുകാര്‍ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തവരും സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് പറയുന്നവരുമാണ്. പ്രസംഗത്തില്‍ ഭരണഘടനാ ലംഘനം വന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഇവര്‍ക്ക് ആധികാരികമായി പറയാന്‍ കഴിയില്ല. മറ്റുള്ളവര്‍ സ്ഥലത്ത് ഇല്ലാത്തതു കൊണ്ടും ഇവര്‍ ഉണ്ടായിരുന്നതു കൊണ്ടും ഇവരുടെ മൊഴി പ്രകാരം സജി ചെറിയാന്‍ ഭരണ ഘടനയെ അവഹേളിച്ചിട്ടില്ല എന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

ക്ഷണിക്കപ്പെട്ട വ്യക്തികള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് മന്ത്രി പ്രസംഗിച്ചത്. തിരുവല്ല എം.എല്‍.എ, റാന്നി എം.എല്‍.എ, മുന്‍ റാന്നി എം.എല്‍.എ, മുന്‍ കോന്നി എം.എല്‍.എ തുടങ്ങി പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത വ്യക്തികളെയും കണ്ടു ചോദിച്ചതില്‍ പരിപാടിയുടെ ഉദ്ഘാടകനായിരുന്ന മുന്‍ സാംസ്‌കാരിക ഫിഷറീസ് മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടന മഹത്തരമാണെന്നും 75 വര്‍ഷം പിന്നിട്ട ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പുണ്ടാക്കുന്ന രീതിയിലോ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കേണ്ട കാലാകാലങ്ങളില്‍ മാറി വന്നിരുന്ന ഭരണകൂടങ്ങള്‍ അടിസ്ഥാന വര്‍ഗ ജനവിഭാഗങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും തൊഴിലാളി വര്‍ഗത്തെയും ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണമാണ് കാഴ്ച വെയ്ക്കുന്നതെന്നും അതിന് മാറ്റമുണ്ടാകണമെന്നും മറ്റുമാണ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതെന്നും മറ്റും കണ്ടു ചോദിച്ച ആറു മുതല്‍ 39 വരെ സാക്ഷികള്‍ മൊഴി നല്‍കിയിട്ടുള്ളതാണ്.

പരാതിക്കാരനായ ബൈജു നോയലിന്‍റെയും ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും ഇവര്‍ ആരും തന്നെ കൃത്യപരിപാടിയില്‍ പങ്കെടുത്തിട്ടില്ലാത്തവരും ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിച്ച വീഡിയോയിലെ കുറച്ചു ഭാഗം മാത്രം കണ്ട് മുന്‍മന്ത്രി ഭരണ ഘടനയെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നും മറ്റും മൊഴി നല്‍കിയിട്ടുള്ളതാണ്.

കുറ്റാരോപിതനായ സജി ചെറിയാനെ കണ്ടു ചോദിച്ചതില്‍ ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലോ ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ ഭരണ ഘടന മഹത്തരമാണെന്നും ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെ സംബന്ധിച്ചാണ് സംസാരിച്ചതെന്നും സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ഭരണഘടനയുടെ മഹത്തായ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതിനെ കുറിച്ച്‌ വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും മറ്റും മൊഴി നല്‍കിയിട്ടുണ്ട്.

കാലകാലങ്ങളില്‍ വരുന്ന ഭരണകൂടങ്ങള്‍ ഭരണഘടനയെ ഉപയോഗിച്ച്‌ തൊഴിലാളി വര്‍ഗ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിമര്‍ശനാത്മകമായി സംസാരിച്ചതല്ലാതെ ഭരണ ഘടനയെയോ ഭരണഘടനാ ശില്‍പ്പികളെയോ അവഹേളിക്കണമെന്നോ അവമതിപ്പ് ഉണ്ടാക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെയോ കരുതലോടെയോ ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ യാതൊന്നും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുള്ളതാകുന്നു. ആയതിനാല്‍ ഈ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് കാണുകയാല്‍ കോടതിയില്‍ നിന്ന് കുറവ് ചെയ്യുന്നതിന് ഈ അന്തിമ റിപ്പോര്‍ട്ട് അയയ്ക്കുന്നു.

സജി ചെറിയാനെതിരായ കേസ് എഴുതി തള്ളണമെന്ന മുന്‍ വിധിയോടെയാണ് തിരുവല്ല ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് എന്നുള്ളത് വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. വാദിയും ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളും സജി ചെറിയാന്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന് മൊഴി നല്‍കുകയും 2 മണിക്കൂര്‍ 28 മിനുട്ട് 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരിപാടിയുടെ വിഡിയോ തെളിവായി നല്‍കുകയും ചെയ്തിട്ടുണ്ട്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച്‌ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ വീഡിയോ കണ്ടതായോ വിവാദ പരാമര്‍ശം ഏത് ഭാഗത്താണ് വരുന്നതെന്നോ പറഞ്ഞിട്ടില്ല. വീഡിയോ പ്രദര്‍ശിപ്പിച്ച്‌ ഒരു സാക്ഷിയുടെയും മൊഴി എടുത്തിട്ടില്ല. വവീഡിയോ പ്രദര്‍ശിപ്പിച്ച്‌ വേണമായിരുന്നു പ്രതിയായ സജി ചെറിയാനോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍. അങ്ങനെ ചോദിച്ചതായി പറയുന്നില്ല. സജി ചെറിയാന് അനുകൂലമായി മൊഴി നല്‍കിയവരെ കണ്ടു ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചുരുക്കത്തില്‍ കേസിലെ സുപ്രധാന തെളിവായി വീഡിയോ ഉണ്ടായിരിക്കേ അത് പരിശോധിക്കാതെ ഭൂരിപക്ഷവും സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് മൊഴി നല്‍കിയെന്ന് പറഞ്ഞ് അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ഡിവൈ.എസ്.പി ചെയ്തിരിക്കുന്നത്. എതിര്‍ഭാഗത്തിന്‍റെ തെളിവ് പരിശോധിക്കാതെ നടത്തിയിരിക്കുന്ന ഈ പ്രവൃത്തി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചുള്ളതാണ്. വീഡിയോയുടെ ഫോറന്‍സിക് പരിശോധനാ ഫലം പോലും വരുന്നതിന് മുന്‍പാണ് സജി ചെറിയാന്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മേല്‍ക്കോടതികളില്‍ പിണറായിയുടെ കാക്കിപ്പട വിയര്‍ത്തൊലിക്കുകയും നാണംകെടുകയും ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ...

മാസപ്പടി കേസ് ; വീണ ടിയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇഡി പരിശോധന

0
തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി...

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...