മുൻ മന്ത്രി സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ സ്റ്റാഫുകളായി നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ രാജിവെച്ച മുന്‍ മന്ത്രി സജി ചെറിയാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളായി നിയമിച്ചു. പൊതു മരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും കായിക മന്ത്രി അബ്ദുറഹിമാന്റെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായാണ് സജി ചെറിയാന്റെ സ്റ്റാഫ് അംഗങ്ങളായ 10 പേര്‍ക്ക് പുനര്‍നിയമനം നല്‍കിയത്. അഞ്ചു പേരെ വീതമാണ് മാറ്റി നിയമിച്ചത്. ഇതോടെ രണ്ട് മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. നിലവില്‍ മറ്റ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആണ്.

സജി ചെറിയാന്റെ പ്രൈവറ്റ് സെ​ക്രട്ടറി മനു സി പുളിക്കലിനെ അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിരുന്നു. സജിചെറിയാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ഉറപ്പാക്കാനാണ് ഈ നിയമന മാറ്റം എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മ​ന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പദവിയില്‍ വരുന്ന ചെറിയ ഇടവേള പോലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഒരു വര്‍ഷത്തെ തുടര്‍ച്ചയായ സര്‍വീസാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന് പരിഗണിക്കുക. അതിനാലാണ് ആദ്യം പേഴ്സണല്‍ സ്റ്റാഫിന്റെ കാലാവധി നീട്ടുകയും പിന്നീട് റിയാസിന്റെ സ്റ്റാഫ് ആയി നിയമിക്കുകയും ചെയതത്. സജി ചെറിയാന്‍ രാജിവെച്ചതോടെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി ഈ മാസം 20 വരെ നീട്ടിയിരുന്നു. 21 മുതലാണ് ഇവര്‍ക്ക് മറ്റു മന്ത്രിമാരുടെ പേഴ്സണല്‍ അംഗങ്ങളായി നിയമന മാറ്റം നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...