തിരുവനന്തപുരം : സിനിമ രംഗത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മ്മാണം നടത്തുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 കോടി ചെലവില്‍ പുതിയ സിനിമ അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
സിനിമ അക്കാദമിക്കായി ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് ലോക സിനിമയെക്കുറിച്ചും ഇന്ത്യന്‍ സിനിമയെക്കുറിച്ചും പഠിക്കാനുള്ള കേന്ദ്രമായി ഇതു മാറും. ചിത്രാഞ്ജലി സ്റ്റുഡിയോ ആധുനിക ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റാന്‍ 150 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.