തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ രാജ്ഭവന്‍ ഇടപെടുന്നു. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവന്‍ അറിയിച്ചു. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണര്‍ ഇന്നുതന്നെ പ്രതികരിക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു.
സജി ചെറിയാന്റെ വിവാദ പ്രസംഗം ; വിശദാംശങ്ങള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍
RECENT NEWS
Advertisment