ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണു രാജിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്‌ഡിപിഐ നേതാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണു രാജിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്‌ഡിപിഐ നേതാവ് പിടിയില്‍. അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സഫീര്‍ ജിഷ്‌ണു‌ രാജിനെ തോട്ടില്‍ മുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഒരാഴ്‌ചയിലധികമായി സഫീര്‍ ഒളിവിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. അതേസമയം ജിഷ്‌ണു‌വിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാര്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ ഒമ്പതുപേരാണ് റിമാന്‍ഡിലുള്ളത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുല്‍ഫി, കുരുടമ്പത്ത് സുബൈര്‍, മുഹമ്മദ് സാലി, കുനിയില്‍ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ്, നജാഫ് ഫാരിസ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. ഒന്നരമണിക്കൂറോളം മര്‍ദനത്തിനിരയായ ജിഷ്ണു രാജിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമം, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, ജാതിപ്പേരുവിളിച്ച്‌ അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്.

ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്ലക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരില്‍ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകള്‍ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു നേരത്തെ വിശദീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...