ദോഹ: ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അധികാരപദവികള്‍ ആവശ്യമില്ലെന്നും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാന്ത്വനപ്രവര്‍ത്തനങ്ങളിലും കര്‍മ്മനിരതനാകുന്ന സജിചെറിയാന്‍ എം എല്‍ എ. ചെങ്ങന്നൂര്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യാഥിതിയായി ഖത്തറില്‍ എത്തിയ മുന്‍സാംസ്ക്കാരികവകുപ്പ് മന്ത്രിയും ചെങ്ങന്നൂര്‍ എം എല്‍ എ യുമായ സജിചെറിയാന്‍ മാധ്യമ പ്രവര്‍ത്തകരോട്സംസാരിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മുഴുവന്‍ ആളുകളുടെയും പിന്തുണയാണ്ജീവകാരുണ്യപ്രവര്‍ത്തന ങ്ങളുടെ ജനകീയവല്‍ക്കരണത്തിന്റെ വിജയം. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാനും ആവശ്യഘട്ടത്തില്‍ സേവനം ലഭിക്കാനും വ്യക്തിഗത അംഗത്വം നല്‍കിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നത്. വൃദ്ധപരിചരണവും പാലിയേറ്റ്പരിചരണവും ജൈവകൃഷിയുമുള്‍പ്പെടെയുള്ള വിപുലമായകേന്ദ്രം സഫലമാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് .
വീടുകളിലെ കിടപ്പുരോഗികള്‍ക്കരികിലെത്തിയുള്ള സാന്ത്വനചികിത്സയാക്കായി ആറ് വാഹനങ്ങളും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരുമുണ്ട്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആശ്രയമില്ലാത്തവര്‍ക്കായി മാസംതോറും നിശ്ചിതതുകയുടെ പെന്‍ഷന്‍ നല്‍കി വരുന്നതായും വിട്ടു വീഴ്ചയില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അശരണര്‍ക്കിടയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ചെങ്ങന്നൂര്‍ എം എല്‍ എ സജി ചെറിയാന്‍ പറഞ്ഞു.
മാധ്യമസമൂഹമടക്കമുള്ളവര്‍ മുന്‍വിധിയോടെവിചാരണചെയ്തപ്പോള്‍തന്നെ മന്ത്രിസ്ഥാനം രാജിവെച്ചൊഴിഞ്ഞ താന്‍ എന്നും ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. മന്ത്രിസഭാ പുനസംഘടനനടന്നിട്ടും സജി ചെറിയാന്‍ മന്ത്രിയായിരുന്നപ്പോഴുള്ള വകുപ്പുകള്‍ ഇപ്പോഴും മുഖ്യമന്ത്രിതന്നെയാണ് കൈകാര്യം ചെയ്യുന്നതതെന്നും നിയമനടപടികളില്‍ നിന്നും സ്വാതന്ത്ര്യമായാല്‍ മന്ത്രി സഭയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് ജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയില്‍ പ്രധാനമെന്നായിരുന്നു മറുപടി.