മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നേവി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥക്ക് ചോദ്യം ചെയ്യലിനു ഹാജരാകാനായി കോസ്റ്റല്‍ പോലീസ് നോട്ടീസ് നല്‍കി. അടുത്ത ദിവസങ്ങളില്‍ ഘട്ടംഘട്ടമായി കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിംഗ് പരിശീലനത്തിന്‍റെ ചുമതലയുള്ള ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ തോക്കുകള്‍ ഇന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ചേക്കും.

നേവിയുടെ അഞ്ച് ഇന്‍സാസ് വിഭാഗത്തില്‍പ്പെട്ട തോക്കുകളാണ് കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നേവിയില്‍നിന്നും കൈപ്പറ്റിയ 30 തിരകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവയുടെ പരിശോധന ഫലത്തിനു ശേഷമായിരിക്കും സംഭവത്തില്‍ വ്യക്തത വരുകയുള്ളൂ.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴിന് ഉച്ചക്ക് 12ഓടെയാണ് അല്‍ റഹ്മാന്‍ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യന്‍(70) ന്‍റെ ചെവിക്ക് വെടിയേറ്റത്. വലതു ചെവിയിലാണ് വെടിയുണ്ട പതിച്ചത്. അപകടത്തിനിടയാക്കിയ വെടിയുണ്ട ബോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാല് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം. വള്ളത്തില്‍ 33 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...