5000 രൂപ പോക്കറ്റടിച്ചതല്ല, തിരക്കിനിടയിൽ നഷ്ടപ്പെട്ടതാണ് : ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ 5000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ്. പണം പോക്കറ്റടിച്ചതല്ലെന്നും തിരക്കിനിടയിൽ നഷ്ടപ്പെട്ടതാണെന്നും ബാബു പ്രസാദ്. രാഹുൽ ഗാന്ധിയെ സ്വീകരിക്കവേ കവറിലിട്ട് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണം താഴെ വീഴുകയായിരുന്നു. തിരക്കിനിടയിൽ അത് വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് ബാബു പ്രസാദ് പറഞ്ഞു. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്.

5000 രൂപ പോക്കറ്റടിക്കപ്പെട്ടു എന്നാണ്  ആദ്യം വന്ന റിപ്പോർട്ട്. പിന്നീട്  അദ്ദേഹം തിരുത്തുകയായിരുന്നു. ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. പദയാത്ര 4 ദിവസമാണ് ജില്ലയിൽ ഉണ്ടാകുക. 20ന് അരൂരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തിൽ 9 സ്ഥലങ്ങളിൽ പൊതുയോഗങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...