തമിഴ്‌നാട്ടില്‍ നിന്നും 14കാരനെ തട്ടിക്കൊണ്ടു വന്നയാള്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്നയാള്‍ മരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ വേലന്‍പാളം സ്വദേശിയായ 14 കാരനെയാണ് ഇന്നലെ ഇയാള്‍ തട്ടിക്കൊണ്ടു വന്നത്.വീട്ടുകാരുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കുട്ടി രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

നാട്ടിലും തമിഴ്‌നാട് കേന്ദ്രീകരിച്ചും കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തു വരുന്ന ആളായിരുന്നു രാകേഷ്. തമിഴ്‌നാട്ടിലെ ഒരു ജോലിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു വരലില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതോടെ തമിഴ്‌നാട് പോലീസും കേരള പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇതിനിടെ തമിഴ്‌നാട് പോലീസ് അറിയിച്ചതനുസരിച്ച്‌ പരവൂര്‍ പോലീസ് രാകേഷിന്റെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ രാകേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...