നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. പ്രതിയെ നേരത്തെ വീടിന് സമീപത്തെ പറമ്പിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ വിവരം മകളെ അറിയിക്കുകയും ചെയ്തു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പോലീസിന്‍റെ സംശയം. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം.

തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാൻ നടത്തുന്ന പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയാവും. ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും പോലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്. സജിയെ കണ്ടെത്താൻ പോലീസ് നാല് സംഘങ്ങളായി തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിനെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം ; പ്രതികൾ രക്ഷപെട്ടു

0
കാസർകോട് : കുമ്പള മൊഗ്രാലിൽ യുവാവിനെ തടഞ്ഞു നിർത്തി ദേഹത്ത് മണ്ണെണ്ണ...

എൽഡിഎഫിന്റെ ബി ടീമായി സംഘടന മാറി ; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ...

0
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10...

സ്കൂളുകളിൽ ഇനി രാഷ്ട്രീയം വേണ്ട ; രാഷ്ട്രീയക്കാർക്ക് പ്രവേശന വിലക്കുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി...

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...