ചരിത്രവും സാഹിത്യവും സംസ്കാരവുമൊക്കെ മാറ്റിമറിക്കപ്പെടുന്ന അപകടകരമായ പ്രവണതയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണo: മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചരിത്രവും സാഹിത്യവും സംസ്കാരവുമൊക്കെ മാറ്റിമറിക്കപ്പെടുന്ന അപകടകരമായ പ്രവണതയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര വസ്തുതകള്‍ അറിയുന്ന, നാടിനോട് പ്രതിബദ്ധതയുള്ള പ്രബുദ്ധമായ ഒരു സമൂഹത്തിന് മാത്രമേ ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂ. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന രീതിയില്‍ മനസുകളെ സജ്ജമാക്കാന്‍ ഊര്‍ജ്ജിത പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എച്ച്‌.സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു വിഷയാവതരണം നടത്തി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്‌കാരം നേടിയ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അലിയാര്‍ എം.മാക്കിയിലിനെ മന്ത്രി ആദരിച്ചു. ജില്ലാതല വായനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാര്‍ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...