ഉച്ചക്കട കൊലപാതകം ; രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉച്ചക്കട കൊലപാതകത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഓടിച്ചിട്ട് പിടികൂടി പോലീസ്.  കോളിയൂര്‍ കാര്‍ഷിക കോളേജിനടുത്ത്  ഷെഡ്ഡില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇവരെ വിഴിഞ്ഞം എസ്.ഐ. സമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കേസിലെ പ്രതികളായ റെജിയും സജിയുമാണ് പിടിയിലായത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ച കേസിലാണ് അറസ്റ്റ് നടന്നത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. കുത്താനുപയോഗിച്ച കത്തി രണ്ടാം പ്രതി കോരാളി രാജേഷിന്റെ വീട്ടിലെ കോഴിക്കൂടിനു മുകളില്‍ നിന്നു ഇന്നലെ രാത്രി പോലീസ് കണ്ടെടുത്തു.

വിഴിഞ്ഞം ഉച്ചക്കട മരുതൂര്‍ക്കോണം റോഡില്‍ മൂന്നാം തീയതി രാത്രി നടന്ന സംഭവത്തില്‍ പയറ്റുവിള ആര്‍സി ചര്‍ച്ചിനു സമീപം തേരിവിള പുത്തന്‍ വീട്ടില്‍ ബി.സജികുമാറാ(44)ണ് കുത്തേറ്റു മരിച്ചത്.  പ്രതികളായ പയറ്റുവിള വട്ടവിളയില്‍ മാക്കാന്‍ ബിജു എന്നു വിളിക്കുന്ന വിജുകുമാര്‍ (42), കുഴിവിള വടക്കരി കത്ത് പുത്തന്‍ വീട്ടില്‍ കോരാളന്‍ എന്നു വിളിക്കുന്ന രാജേഷ് (45) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മരുതൂര്‍ക്കോണം റോഡിലെ ആക്രികടക്കു സമീപത്ത് പ്രതികളുള്‍പ്പെടെയുള്ളവരുടെ സ്ഥിരം മദ്യപാന കേന്ദ്രമായ  കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് തെളിവായി ശേഖരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...