കോടതി വിധി മറികടന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തിനെതിരെ ബെന്നി ബെഹനാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതി വിധി മറികടന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചാലക്കുടി എംപി ബെന്നി ബെഹനാന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്ന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം.  ‘സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കാനുള്ള ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു’.

ആറു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ്. എന്നാല്‍ കോടതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നേരിടേണ്ടതായി വന്നിരുന്നു. പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിച്ചുവെയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി പറഞ്ഞിരുന്നു. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും അവ്യക്തത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതായും ഹൈക്കോടതി അറിയിച്ചിരുന്നു.

ഓർഡിനന്‍സ് നടപ്പാവുന്നതില്‍ ഗവര്‍ണറുടെ സമീപനം നിര്‍ണായകമാണ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഗവര്‍ണര്‍ രണ്ടു ഘട്ടമായി പണം നല്‍കിയിട്ടുള്ളതിനാല്‍ എതിര്‍പ്പുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. എന്തായാലും ശമ്പളം വൈകുമെന്ന് ഉറപ്പായി. നിയമ നടപടികള്‍ കഴിഞ്ഞേ ശമ്പളം ലഭിക്കുകയുള്ളു. കടമെടുത്ത് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നില്ല.

The post കോടതി വിധി മറികടന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തിനെതിരെ ബെന്നി ബെഹനാന്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...