തിരുവനന്തപുരം: ശമ്പളം നല്‍കാത്തതില്‍ വന്‍ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. പ്രതിഷേധസൂചകമായി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. ഇവര്‍ക്ക് 42,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സാലറി ചലഞ്ചിന്റെ ഭാഗമായി ഇവരുടെ ശമ്പളം വെട്ടിക്കുറച്ചു. ഇത് വന്‍തോതില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി.
കോവിഡ് വാര്‍ഡുകളില്‍ ഉള്‍പ്പെടെ ജോലിചെയ്യുമ്പോള്‍ സാലറി ചലഞ്ചിലൂടെ ശമ്പളം പിടിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. എന്നാല്‍ അതിനുശേഷം ശമ്പളം നല്‍കാമെന്ന് ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. മുന്നൂറിലധികം ഡോക്ടര്‍മാര്‍ക്ക് മൂന്നുമാസം ജോലിചെയ്തതില്‍ ശമ്പളം നല്‍കിയിട്ടില്ല എന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെക്കുമെന്ന് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ മന്ത്രി ഇടപെട്ട് ശമ്പളം കൃത്യമായി നല്‍കാമെന്ന ഉറപ്പോടെ ഇവര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടാത്തതാണ് വീണ്ടും സമരനടപടികളിലേക്ക് കടക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിർബന്ധിതരാക്കിയത്.