മല്ലപ്പള്ളി : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം നല്കുന്നതിലെ തുടർച്ചയായുള്ള കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ നേതൃത്വത്തില്‍ കെ എസ് .ആർ.ടി.സി ഐക്യദാർഢ്യ ദിനം ആചരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി എസ്. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പടെ തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് അടക്കമുള്ള പ്രതിക്ഷേധ പരിപാടികള്‍ നടത്തിയിരുന്നു. ശമ്പളം നല്‍കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം വരെ ധനകാര്യ വകുപ്പ് ഉന്നയിച്ചിരുന്നു. ഇത് സാധ്യമാകാതെ വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ 30 കോടി അനുവദിക്കുകയായിരുന്നു. അതിനു ശേഷമാണ് കഴിഞ്ഞ മാസത്തെ ശമ്പളo വിതരണം നടത്തിയത്. പി.ജെ ജോസുകുട്ടി അധ്യക്ഷത വഹിച്ചു. ടി.ടി അനീഷ് പ്രസംഗിച്ചു.