ബെംഗളൂരു : ശമ്പളം മുടങ്ങിയതിന് പിന്നാലെ കര്‍ണാടകയില്‍ ഐഫോണ്‍ നിര്‍മ്മാണശാല അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍. തായ് വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ത്രണ്‍ കോര്‍പറേഷന്റെ കര്‍ണാടകയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. കോളാര്‍ ജില്ലയിലെ നരസപുരയിലാണ് സംഭവം. നരസപ്പുര വ്യവസായ മേഖലയിലെ ഓഫീസിലേക്ക് അതിക്രമിച്ചെത്തിയ തൊഴിലാളികള്‍ ഓഫീസ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കല്ലെറിയുകയും ചെയ്‌തെന്നാണ് പോലീസ് ഭാഷ്യം.
ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ ഫാക്ടറിക്ക് നേരെ കല്ലെറിഞ്ഞു. കഴിഞ്ഞ നാലുമാസമായി ശമ്പളം മുടങ്ങിയതാണ് തൊഴിലാളികളെ അക്രമാസക്തരാക്കിയത്. കമ്പിനി മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിയ തൊഴിലാളികള്‍ ഓഫീസിന് നേരെ കല്ലെറിയുകയും കമ്പിനിയുടെ ബോര്‍ഡും വാഹനവും തീവെക്കുകയും ചെയ്തു.