വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചു : മന്ത്രി കെ രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വര്‍ധിപ്പിച്ചെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 450 ആയിരുന്ന വേതനം 550 രൂപയായി വര്‍ധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരെയും പമ്പയില്‍ 200 പേരെയും നിലയ്ക്കലില്‍ 450 പേരേരെയും പന്തളത്ത് 30 പേരെയും കുളനടയില്‍ 20 പേരെയും നിയോഗിക്കും.

ശബരിമല മണ്ഡല മകരവിളക്ക് കാലഘട്ടത്തില്‍ 500 റവന്യു ഉദ്യോഗസ്ഥരെ വിവിധ ഘട്ടങ്ങളിലായി നിയമിക്കും. പ്രത്യേക ശബരിമല എഡിഎമ്മിനെയും മൂന്നു ഡെപ്യൂട്ടി കളക്ടര്‍മാര്‍, മൂന്നു തഹസീല്‍ദാര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയും നിയോഗിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ശബരിമലയിലേക്ക് കടന്നു വരുന്ന വഴികളിലെ കടവുകള്‍ പരിശോധിച്ച് സുരക്ഷാ സംവിധാനങ്ങളൊരുക്കും. കടവുകളുള്ള പഞ്ചായത്തുകളിലെ ഡിസാസ്റ്റര്‍ പ്ലാനുകള്‍ പരിശോധിച്ചുറപ്പു വരുത്തും.

മുന്നറിയിപ്പു ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കും. ദുരന്തനിവാരണ സുരക്ഷായാത്ര സംഘടിപ്പിക്കും. ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വേഗത്താല്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ എ ഷിബു, തിരുവല്ല സബ് കളക്ടര്‍ സഫ്‌നാ നസ്‌റുദീന്‍, എ ഡി എം കെ .രാധാകൃഷ്ണന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍ ജില്ലാതല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...