വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന ; സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് കോഴിക്കോട് ബാലുശേരിയിൽ കഞ്ചാവ് വിൽപന നടത്തിയ സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു കണ്ണൂർ അമ്പായത്തോട് സ്വദേശി അലക്‌സ് വർഗീസ്, സഹോദരൻ അജിത്, താമരശേരി തച്ചംപൊയിൽ സ്വദേശി പുഷ്പയെന്ന റജിന, പരപ്പൻപൊയിൽ സനീഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏകരൂലിൽ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപന.

വീട്ടിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് കണ്ടെടുത്തു. വീട്ടിൽ ഉച്ചയോടെ പോലീസ് പരിശോധനയ്‌ക്ക് എത്തുകയായിരുന്നു. പ്രതികളിൽ രണ്ടുപേർ നേരത്തെ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. റജിനയ്ക്ക് എതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസ് നിലവിലുണ്ട്. വാടകവീട്ടിൽ വച്ചും കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയുമായിരുന്നു വിൽപന. ഇവിടെ രാത്രി കാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്ന് പോകുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ...

ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയും ചെയ്ത യൂ...

0
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര...

കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

0
കാസർകോട്: കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച...

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...