സേലത്ത് ഓൺലൈൻ ട്രേഡിങ്ങിനിടെ 35 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

സേലം : തമിഴ്നാട് സേലത്തിൽ ഓൺലൈൻ ട്രേഡിങ്ങിനിടെ 35 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് മരിച്ച നിലയിൽ. ധർമപുരി ജില്ലയിലെ കൊളത്തൂർ സ്വദേശിയായ കെ.നാരായണനെയാണ് വൻ സാമ്പത്തികനഷ്ടം നേരിട്ടതിന് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ ബുധനാഴ്ച രാത്രിയാണ് പോലീസ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പെന്നാഗരം ഗ്രാമത്തിൽ സ്വന്തമായി പലചരക്ക് കട നടത്തിവരികയായിരുന്നു നാരായണൻ. ഭാര്യയും 13കാരിയായ മകളും ഏഴ് വയസുകാരൻ മകനുമുണ്ട്.

ബുധനാഴ്ച വൈകിട്ട് മുതൽ നിരന്തരമായി ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഭാര്യ തമിൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും നാരായണന്‍റെ സുഹൃത്തുക്കളും കൂടി നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. ഓൺലൈൻ ട്രേഡിങ് വഴി നാരായണന് വലിയ സാമ്പത്തികനഷ്ടം നേരിടേണ്ടി വന്നിരുന്നെന്നും കടുത്ത മാനസികസമ്മർദത്തിലാണുണ്ടായിരുന്നതെന്നും അടുത്ത ബന്ധുക്കൾ മൊഴി നൽകിയതായാണ് വിവരം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പോലീസ് മേട്ടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഏത് പ്ലാറ്റ്ഫോം വഴിയാണ് പണം നഷ്ടപ്പെട്ടതെന്നോ, അത് തട്ടിപ്പായിരുന്നോ മാർക്കറ്റിലെ നഷ്ടമായിരുന്നോ എന്ന കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...