ഇന്ത്യയിലെ ചരക്കുവാഹന ഡ്രൈവര്‍മാരുടെ ഉമിനീർ പരിശോധന ; പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തിലെത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതല്‍ എന്ന് പഠന റിപ്പോർട്ട്. ചരക്ക് ലോറികളുടെ ഡ്രൈവർമാരുടെ ഉമനീർ പരിശോധിച്ച് നടത്തിയ പഠനത്തില്‍ ഡ്രൈവർമാരിൽ കഞ്ചാവിന്റെയും മാരകമായ പല രാസലഹരികളുടെയും ഉപയോഗം ഉള്ളതായി കണ്ടെത്തി. കാസര്‍ഗോഡ്, മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് സന്നദ്ധരായ ഡ്രൈവര്‍മാരുടെ ഉമിനീര്‍ പരിശോധിച്ചാണ് ലഹരി വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോറന്‍സിക് സയന്‍സ് പഠന വകുപ്പിലെ (ലൈഫ് സയന്‍സ്) അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.എസ്. ശിവപ്രസാദ്, സുവോളജിയിലെ ഡോ. സി.വി. പ്രിയത, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ്, കേരള പോലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ.ജോസഫ് എന്നിവര്‍ കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ 2021-ല്‍ കേരളത്തിലെ ചെക്ക് പോസറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേണലായ ‘ട്രാഫിക് ഇഞ്ച്വറി ആന്‍ഡ് പ്രിവന്‍ഷനില്‍’ (ടി. ആന്റ് എഫ്. ഗ്രൂപ്പ്) പ്രസിദ്ധീകരിച്ചു. 20-ല്‍ പരം ലഹരിവസ്തുക്കളുടെ ഉപയോഗം അരമണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന എവിഡന്‍സ് മല്‍ടിസ്റ്റാറ്റ് കിറ്റുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നടന്ന ആദ്യത്തെ പഠനമാണിത്.

പരിശോധനാ സ്ഥലത്ത് വെച്ചു തന്നെ ഫലം ലഭ്യമാക്കാന്‍ ഇതു വഴി സാധിക്കും. പഠനം നടത്തിയവരില്‍ 21% പേരും വിവിധതരം ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായി തെളിഞ്ഞു. അവയില്‍ കഞ്ചാവിന്റെ പ്രത്യേകിച്ചും കൃത്രിമമായി ഉണ്ടാക്കുന്ന കഞ്ചാവിന്റെ ഉപയോഗമാണ് കൂടുതല്‍ എന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍.എസ്.ഡി., എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും ഒരാളില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ലഹരിവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 26-നും 35-നും പ്രായമുള്ളവരില്‍ 30% പേരും 36-നും 46-നും ഇടയില്‍ പ്രായമുള്ളവരില്‍ 34% പേരും ലഹരി ഉപയോഗിക്കുന്നതായി കാണപ്പെട്ടു. കൂടാതെ യാത്രാ ദൂരം കൂടുന്നതിനനുസരിച്ച് ലഹരി ഉപയോഗം വര്‍ധിക്കുന്നതായും കണ്ടെത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 105 പേർക്ക് രോഗബാധ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം...

കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി...