ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങി സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ലഖ്നൌ: യുനസ്കോ പൈതൃക പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശിലെ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്. ആദിമ ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന 650 ദശലക്ഷം വര്‍ഷം പഴക്കമുളള ഫോസിലുകളാണ് സോൻഭദ്ര ജില്ലയിലെ ഫോസില്‍ പാര്‍ക്കിലുളളത്. സോന്‍ഭദ്ര ജില്ലയിലെ കൈമൂര്‍ ഫോറസ്റ്റ് റേഞ്ചിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫോസില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. സല്‍ഖാന്‍ കുന്നുകളിലെ പാറകളില്‍ പ്രകൃതിയുടെ കരവിരുത് പോലെ ആദിമ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഫോസിലുകള്‍. ഭൂമിയില്‍ മാനവ ജീവിതം ആരംഭിച്ചതിന്‍റെ കൃത്യമായ കാലഘട്ടം അടയാളപ്പെടുത്താന്‍ കഴിയുന്ന ശേഷിപ്പുകള്‍. പാറകളിലും ചുണ്ണാമ്പ് കല്ലുകളിലുമുളള ഫോസിലുകള്‍ക്ക് 650 ദശലക്ഷം വര്‍ഷം പഴക്കമുണ്ട്. ആദിമ കാലത്ത് വിന്ധ്യന്‍ കടല്‍ ഒഴുകിയിരുന്നത് ഈ ഭാഗത്തു കൂടിയാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

കാലാന്തരത്തില്‍ കടല്‍ വഴി മാറി ഇവിടെ വിന്ധ്യാചല്‍ പര്‍വത നിരകള്‍ രൂപപ്പെട്ടു. 1933ൽ ഇംഗ്ലീഷ് ചരിത്രകാരനായ ജോണ്‍ ഓഡറാണ് ഈ സ്ഥലം കണ്ടുപിടിച്ചതെന്ന് ചരിത്രകാരന്‍ ചന്ദ്ര വിജയ് സിങ് പറയുന്നു. പിന്നീട് കുറേ പഠനങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. യുനസ്കോ പൈതൃക പട്ടികയില്‍ ഇടം പിടിക്കാനായി തെളിവുകളും ആധികാരിക രേഖകളും തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...