സൽമാൻഖാന് വധഭീഷണി ; വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ ബോളിവുഡ് താരം സൽമാൻഖാന് വൈ പ്ലസ് സുരക്ഷയേർപ്പെടുത്താൻ സർക്കാർ തീരുമാനം. നേരത്തേ സൽമാനെ കൂടാതെ അനുപംഖേർ, അക്ഷയ് കുമാർ തുടങ്ങിയവർക്ക് മുംബൈ പോലീസ് എക്സ് സുരക്ഷയായിരുന്നു നൽകിയിരുന്നത്. അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്‍റെ  ഭീഷണിയെത്തുടർന്നാണ് സൽമാന് വൈ പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചത്.

എക്സ് സുരക്ഷാവിഭാഗത്തിൽ 12 പോലീസുകാരാണ് ഉൾപ്പെടുന്നതെങ്കിൽ വൈ പ്ലസിൽ കമാൻഡോകൾകൂടിയുണ്ടാവും. ഇക്കഴിഞ്ഞ ജൂലായിലാണ് സൽമാൻ ഖാന്‌ വധഭീഷണിയുണ്ടായത്. കാലത്ത് നടക്കാൻപോകുന്നതിനിടയിൽ സൽമാന്റെ പിതാവ് സലിം ഖാനാണ് തങ്ങളുടെ വസതിക്കുസമീപമായി ചെറിയ കടലാസിൽ കുറിപ്പ് കണ്ടെത്തിയത്. മൂസാവാലയുടെ വിധി നിങ്ങൾക്കുമുണ്ടാകും എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

താഴെ ജി.ബി. എന്നും എൽ.ബി. എന്നും എഴുതിയിരുന്നു. ഈ കുറിപ്പ് കണ്ടെത്തുന്നതിന് രണ്ടുമാസംമുമ്പാണ് പഞ്ചാബി പാട്ടുകാരനായ സിദ്ധു മൂസാവാല അദ്ദേഹത്തിന്‍റെ  ഗ്രാമത്തിൽവെച്ച് കൊല്ലപ്പെട്ടത്. ഇതിനുപിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് തെളിഞ്ഞിരുന്നു. എൽ.ബി. എന്ന് ഉദ്ദേശിച്ചത് ലോറൻസ് ബിഷ്ണോയ് എന്നും ജി.ബി. എന്ന് ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ കാനഡയിലുള്ള സഹായി ഗോൾഡി ബ്രാർ ആണെന്നുമാണ് പോലീസ് അനുമാനിക്കുന്നത്. ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് ഭീഷണിക്കത്തിന്റെ കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും സൽമാൻ ഖാനെ വധിക്കുമെന്ന് വർഷങ്ങൾക്കുമുമ്പ് ലോറൻസ് പറഞ്ഞിരുന്നു. പോലീസ് സുരക്ഷകൂടാതെ സൽമാനുചുറ്റും അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാഭടന്മാരുമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...