സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി ; സുരക്ഷ ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ; ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ഇ-മെയില്‍ വഴിയാണ് വധഭീഷണി. ജയിലിലായ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഇ-മെയിലാണ് നടന്റെ അടുത്ത അനുയായിക്ക് ലഭിച്ചത്. അതില്‍ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്ണോയി അവകാശപ്പെടുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഭീഷണി ഇ-മെയിലുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്നോയ്, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. സല്‍മാന്‍ ഖാന്റെ അടുത്ത അനുയായിയായ പ്രശാന്ത് ഗുഞ്ചാല്‍ക്കറിന് ശനിയാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. എഎന്‍ഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന് ഇമെയിലിലൂടെ ഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. മാത്രമല്ല, ഐപിസി 506 (2), 120 (ബി), 34 വകുപ്പുകള്‍ പ്രകാരം ബാന്ദ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...