ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ച് സൽമാൻ ഖുർഷിദ്

For full experience, Download our mobile application:
Get it on Google Play

ജകാർത്ത: ശശി തരൂരിന്റെ മോദി അനുകൂല പരാമർശങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി സൽമാൻ ഖുർഷിദും. ജമ്മു കശ്‌മീരിന്‌ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ച ഖുർഷിദിന്റെ പരാമർശമാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യൻ പ്രതിനിധി സംഘത്തിൻറെ ഭാഗമായി ഇന്തോനേഷ്യയിൽ അക്കാദമിക പ്രമുഖരുമായും മറ്റും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സൽമാൻ ഖുർഷിദിന്റെ പരാമർശം. കശ്മീരിനെ ഒരുപാട് കാലമായി ഒരു പ്രശ്നം പിടികൂടിയിരുന്നു. ആർട്ടിക്കിൾ 370 കശ്മീർ പൂർണമായും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നും വിഘടിച്ചുനിൽക്കുകയാണ് എന്നുമുള്ള പ്രതീതി ഉണ്ടാക്കിയിരുന്നു. വകുപ്പ് പിൻവലിച്ചതോടെ അത് ഇല്ലാതെയായി എന്നും പ്രദേശത്ത് വിഘടനവാദം ഇല്ലാതെയായെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. വകുപ്പ് റദ്ദാക്കിയതിന് ശേഷം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും സംസ്ഥാന സർക്കാർ അധികാരമേറ്റതും അടക്കം സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി.

തുടർന്ന് പ്രദേശത്ത് ഇപ്പോൾ അഭിവൃദ്ധി ഉണ്ടായെന്നും ഈ അന്തരീക്ഷത്തെ ഇല്ലാതെയാകാൻ ശ്രമിക്കുന്നവർ ആ അഭിവൃദ്ധിയെ ഇല്ലാതെയാകാൻ ശ്രമിക്കുന്നുവെന്നും ഖുർഷിദ് പറഞ്ഞു. 2019ലാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചത്. അന്ന് ഈ നടപടിയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചിരുന്നു. ജനാധിപത്യ മര്യാദകളെ കാറ്റിൽപറത്തിയും ഫെഡറലിസത്തെ അപ്പാടെ ഇല്ലാതെയാക്കിയുമാണ് ഈ നീക്കമെന്നായിരുന്നു കോൺഗ്രസ് വിമർശനം. വകുപ്പ് പിൻവലിക്കുന്നതിന് ഒരു ദിവസം മുൻപ് ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ കോൺഗ്രസ് ഉൾപ്പെട്ട ഒരു സർവകക്ഷിയോഗം ചേർന്നിരുന്നു. തുടർന്ന് വകുപ്പ് റദ്ദാക്കാനുള്ള നീക്കത്തെ അപലപിക്കുകയും കശ്‌മീരിന്റെ പ്രത്യേകാധികാരം നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023 ഡിസംബറിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ ശരിവെക്കുകയും ചെയ്തിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...