കുവൈറ്റ് : കേരള ആര്‍ട്ട് ലവേര്‍ഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ അമ്മാന്‍ എ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ “അസ്തമന കടലിന്നകലെ” എന്ന പേരില്‍ ഗസല്‍ സന്ധ്യ സംഘടിപ്പിച്ചു. സാല്‍മിയ കല സെന്ററില്‍ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് ജനറല്‍ സെക്രട്ടറി രജീഷ് സി ഉദ്ഘാടനം ചെയ്തു. സാല്‍മിയ മേഖല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മനീഷ് മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് കണ്‍വീനര്‍ അനൂപ് രാജ് സ്വാഗതവും കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ, ട്രഷറര്‍ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ്, കലാവിഭാഗം സെക്രട്ടറി തോമസ് സെല്‍വന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സാല്‍മിയ മേഖല കമ്മിറ്റി സെക്രട്ടറി റിച്ചി കെ ജോര്‍ജ്ജ്, പ്രസിഡന്റ് ശരത് ചന്ദ്രന്‍ കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, അന്‍സാരി, മേഖല എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ റാഫി കല്ലായിയും സംഘവും അവതരിപ്പിച്ച ഗസല്‍ സന്ധ്യ അരങ്ങേറി. കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ഗസല്‍ ആസ്വാദകരും കല കുവൈറ്റിന്‍റെ പ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി ആളുകള്‍ പങ്കെടുത്ത ഗസല്‍ സന്ധ്യ അവതരണം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.