ഗുജറാത്തില്‍ ഭൂചലനം ; 3.8 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സൂറത്ത് ജില്ലയിലാണ് ഇന്ന് പുലര്‍ച്ചെ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൂറത്തില്‍ നിന്ന് 27 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായി പുലര്‍ച്ചെ 12:52 നാണ് ഭൂചലനം രേഖപ്പെടുത്തിയത്.

5.2 കിലോമീറ്റര്‍ ആഴത്തില്‍ ഹാസിറയ്ക്ക് സമീപം അറബിക്കടലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ കണക്കനുസരിച്ച് സംസ്ഥാനം ഉയര്‍ന്ന ഭൂകമ്പ സാധ്യതയെ അഭിമുഖീകരിക്കുന്നുണ്ട്. 1819, 1845, 1847, 1848, 1864, 1903, 1938, 1956, 2001 എന്നീ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ അപകടങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2001-ലെ കച്ച് ഭൂകമ്പം അത്തരത്തില്‍ ദുരന്തം വിതച്ച ഒന്നായിരുന്നു. അന്നത്തെ ദുരന്തത്തില്‍ 13,800-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 1.67 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....