പത്തനംതിട്ട : കളക്ടറേറ്റിലെ ഡി.എം ഡെപ്യുട്ടി കളക്ടര്‍ എഴുതിയ ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് ലളിതമായി വിവരിക്കുന്ന ‘സമഗ്ര ഭൂപരിഷ്‌ക്കരണ നിയമം പ്രസക്തിയും പ്രാധാന്യവും ‘എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. സേവനത്തില്‍ നിന്ന് ഈമാസം വിരമിക്കുന്ന ഡി.എം ഡെപ്യൂട്ടി കളക്ടര്‍ എം.എസ് സാബു തന്റെ പുസ്തകത്തിന്റെ ഒരു കോപ്പി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. 35 വര്‍ഷമായി സര്‍ക്കാര്‍ വകുപ്പില്‍ സേവനമനുഷ്ടിക്കുകയാണ് എം.എസ് സാബു. കൈമാറുന്ന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, അടൂര്‍ ആര്‍.ഡി.ഒ പി.ടി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
‘സമഗ്ര ഭൂപരിഷ്‌ക്കരണ നിയമം പ്രസക്തിയും പ്രാധാന്യവും’- പുസ്തകം ശ്രദ്ധേയമാകുന്നു
RECENT NEWS
Advertisment