Wednesday, May 15, 2024 6:14 pm

സ്ത്രീ സമത്വം വിഷയീകരിക്കുന്നത് സാംസ്കാരിക വളര്‍ച്ചയ്ക്ക് ഉത്തമo : സ്പീക്കര്‍ എം.ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സ്ത്രീ സമത്വം വിഷയീകരിക്കുന്നത് സാംസ്കാരിക വളര്‍ച്ചയ്ക്ക് ഉത്തമമാകുമെന്നും സ്ത്രീസമത്വത്തിന് ആക്കം കൂട്ടുമെന്നും നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. സ്ത്രീ സമത്വത്തിന് സാംസ്‌ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌ക്കാരിക വകുപ്പ് വിഭാവനം ചെയ്ത ‘സമം’ പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിത്, സ്ത്രീ വിഭാഗങ്ങള്‍ ചരിത്രപരമായും സാമൂഹികപരമായും അടിച്ചമര്‍ത്തലിന് വിധേയമായവരാണ്. സമത്വം പെട്ടെന്ന് ഉണ്ടാകുന്നതല്ല. നൂറ്റാണ്ടുകളായി സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. പുറം ലോകം പുരുഷന്മാരുടെയും അകത്തളങ്ങള്‍ സ്ത്രീയുടെതും എന്നാണ് വ്യാഖ്യാനം. ഈ അസമത്വം ഭേദിച്ച്‌ സമത്വം ഉറപ്പ് വരുത്തണം. സമൂഹത്തിലെ അസമത്വം ഭേദിച്ചവരാണ് സമൂഹിക മാറ്റം കൊണ്ടു വന്നിട്ടുള്ളത്. ആണ്‍-പെണ്‍ വ്യത്യാസവും വിവേചനവും ചെറുപ്പം മുതല്‍ തന്നെ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന എന്നത് വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടുള്ളതാണ്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ മുന്നോട്ടു വരുന്ന സാഹചര്യമുണ്ട്. അടിച്ചമര്‍ത്തലിന്റെ ഏറ്റവും പ്രാഥമികമായ രൂപം കുടുംബമാണ്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. സമത്വത്തിനായി നാം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ഫ്യൂഡല്‍ മൂല്യബോധത്തിന്റെയും വിപണി ഉപകരണങ്ങളാക്കി സ്ത്രീകളെ മാറ്റുന്ന ആധുനിക മൂല്യബോധത്തിന്റെയും കെട്ടുപാടുകള്‍ പ്രധാനപ്പെട്ടതാണെന്നും സ്പീക്കര്‍ പറഞ്ഞു.

ഇവ രണ്ടും ഒന്നിച്ച്‌ ലിംഗനീതിയെന്ന കാഴ്ചപ്പാട് ഇല്ലാതാക്കുന്നു. വലിയ സമരങ്ങളിലൂടെയാണ് സമത്വം എന്ന ആശയം മുന്നോട്ടു വന്നിട്ടുള്ളത്. സ്ത്രീകളെ ആദരിക്കുന്നതില്‍ മാത്രം സമം എന്ന കാഴ്ചപ്പാട് ഒതുങ്ങരുത്. സമൂഹത്തെ അസ്വസ്ഥമാക്കുന്ന, അലോസരപ്പെടുത്തുന്ന, മുറിവേല്‍പ്പിക്കുന്ന, തീക്ഷ്ണമായ ചോദ്യങ്ങള്‍, ചര്‍ച്ചകള്‍, ചിന്തകള്‍ എന്നിവ അതിശക്തമായി ഉയര്‍ത്തിക്കാണിക്കുന്ന വേദിയായി സമം ക്യാമ്പയിന്‍ മാറേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്ത്രീ സമത്വത്തിനായി വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കണ്ണി ചേര്‍ത്ത് വളര്‍ന്നു വരുന്ന തലമുറയെ ലിംഗ ഭേദമില്ലാതെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. സമത്വ സുന്ദരമായ സാമൂഹിക വ്യവസ്ഥിതി ഉടലെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സമം ക്യാമ്പയിനിലൂടെ ജില്ലയില്‍ നടപ്പാക്കുന്നത്. ആദിവാസി മേഖലയില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടപ്പാക്കുമെന്നും താഴെത്തട്ട് മുതല്‍ സമം ക്യാമ്ബയിന്‍ വ്യാപിപ്പിക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ വിഭാവനം ചെയ്യുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങള്‍, നെഹ്റു യുവകേന്ദ്ര, സര്‍വ്വകലാശാല – കോളേജ് യൂണിയനുകള്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സമം ജില്ലാതല സംഘാടക സമിതി കണ്‍വീനറും ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറിയുമായ ടി.ആര്‍ അജയന്‍, ഒ.വി.വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട്, വി.സേതുമാധവന്‍, ടി.കെ ദേവദാസ്, ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു, പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച...

കോന്നിയിൽ ഡങ്കിപനി പടരുന്നു

0
കോന്നി : കോന്നി മണ്ഡലത്തിൽ ഡങ്കിപനി പടരുന്നു. കോന്നി, മലയാലപുഴ, തണ്ണിത്തോട്...

14 പേര്‍ക്ക് പൗരത്വം ; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര...

പാക് അധീന കശ്മീര്‍ നമ്മുടേത് ; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

0
കൊല്‍ക്കത്ത: പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര...