ബുക്കർ സമ്മാനം ബ്രിട്ടിഷ് എഴുത്തുകാരി സാമന്ത ഹാർവിക്ക്‌

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ബ്രിട്ടീഷ്‌ എഴുത്തുകാരി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ എന്ന ശാസ്‌ത്രനോവലിന് 2024ലെ ബുക്കർ സമ്മാനം. 2019നുശേഷം ബുക്കർ സമ്മാനം നേടുന്ന വനിതയും 2020നുശേഷം പുരസ്‌കാരം നേടുന്ന ബ്രിട്ടിഷ് എഴുത്തുകാരിയുമാണ് സാമന്ത. 50000 പൗണ്ടാണ് പുരസ്‌കാരത്തുക (ഏകദേശം 53.78 ലക്ഷം രൂപ). ബുക്കര്‍ സമ്മാനങ്ങളുടെ ചരിത്രത്തില്‍, ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്‌തകമാണ് ഓര്‍ബിറ്റല്‍, 136 പേജ് മാത്രം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആറ് ഗഗനചാരികളുടെ കഥയാണ് ‘ഓർബിറ്റൽ.’ അമേരിക്ക, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ ഒരുദിവസം 16 ഉദയാസ്‌തമയങ്ങൾക്ക്‌ സാക്ഷിയാകുകയും ഭൂഗോളത്തിന്റെ മായിക സൗന്ദര്യത്തിൽ അലിഞ്ഞുചേരുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള സാർഗാത്മക സാക്ഷ്യമാണ്‌ ‘ഓർബിറ്റൽ’. ആധുനികമായ രചനാചാരുതയുടെയും സമകാലികമായ ഇതിവൃത്തത്തിന്റെയും കാര്യത്തില്‍ ഓര്‍ബിറ്റല്‍ മറ്റു കൃതികളെ ബഹുദൂരം പിന്നിലാക്കിയെന്ന് പുരസ്‌കാര നിർണയ സമിതി അധ്യക്ഷൻ എഡ്‌മണ്ട്‌ ഡി വാൾ പറഞ്ഞു. ഭൂമിയുടെ നിലനില്‍പ്പിനുവേണ്ടിയും ശാന്തിയുടെയും സ്വച്ഛതയുടെയും വീണ്ടെടുപ്പിനായും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന്‌ സാമന്ത ഹാര്‍വി പ്രതികരിച്ചു. കോവിഡ്‌ കാലത്ത്‌ എഴുതിത്തുടങ്ങിയ നോവൽ 2023 നവംബറിലാണ്‌ പ്രസിദ്ധീകരിച്ചത്‌. ഇത്തവണ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറ്‌ പേരിൽ അഞ്ചും സ്‌ത്രീകളായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...