ബിജെപി സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ സമര ചത്വരം സംഘടിപ്പിക്കും – എസ് ഡി പി ഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ ഇടതു സർക്കാരും അനുവർത്തിക്കുന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരെ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സമര ചത്വരം സംഘടിപ്പിക്കും. ലാവ്‌ലിൻ – സ്വർണ്ണക്കടത്ത്, കൊടകര കുഴൽപ്പണം, തെരഞ്ഞെടുപ്പ് കോഴ തുടങ്ങിയ വിഷയങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തു തീർപ്പ് രാഷ്ട്രീയം കേരളത്തിന്റെ ഭാവിക്ക് ഭീഷണിയാണ്. ആരോപണവിധേയനായ മുഖ്യമന്ത്രി ഉടൻ രാജി വെക്കുക, തെരഞ്ഞെടുപ്പു കോഴക്കേസിൽ സുരേന്ദ്രനെ ഉടൻ അറസ്റ്റ് ചെയ്യുക തുടങ്ങി മുദ്രാവാക്യമുയർത്തിയാണ് സമര ചത്വരം സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ വൈകീട്ട് 05:30ന് നടക്കുന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ്‌ എസ്. മുഹമ്മദ്‌ അനീഷ്‌ അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റിയംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിലാഷ് റാന്നി, ജില്ലാ ജനറൽ സെക്രട്ടറി താജുദ്ധീൻ നിരണം, സെക്രട്ടറിമാരായ റിയാഷ് കുമ്മണ്ണൂർ, സഫിയ പന്തളം, ജില്ലാ ട്രഷറർ ഷാജി ആനകുത്തി തുടങ്ങിയവർ സംസാരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...