സ്വവര്‍ഗ പങ്കാളികള്‍ക്കും കുട്ടികളെ ദത്തെടുക്കാം, രാജ്യത്തെ നിയമം അതിനനുവദിക്കുന്നുണ്ട് : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്വവര്‍ഗ പങ്കാളികള്‍ക്കും കുട്ടികളെ ദത്തെടുക്കാമെന്നും ഇന്ത്യയിലെ നിയമം അതിനനുവദിക്കുന്നുണ്ടെന്നും സുപ്രീംകോടതി. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജൈവികമായി മക്കള്‍ ജനിക്കുന്ന, പരമ്പരാഗത രീതിയിലുള്ള കുടുംബ വ്യവസ്ഥയില്‍ പെടാത്ത ദമ്പതികളെയും രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എതിര്‍ലിംഗത്തില്‍ പെടുന്ന ദമ്പതിള്‍ക്കും സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ക്കും സമൂഹത്തില്‍ വ്യത്യസ്ത രീതിയിലുള്ള സമീപനമാണ് ലഭിക്കുന്നത് എന്നും ബാലാവകാശ കമ്മീഷനും മറ്റു ഹര്‍ജിക്കാര്‍ക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീംകോടതി ബെഞ്ചിനോട് പറഞ്ഞു. വിവിധ കാരണങ്ങള്‍ കൊണ്ട് കുട്ടികളെ ദത്തെടുക്കാന്‍ കഴിയുമെന്ന് രാജ്യത്തെ നിയമത്തില്‍ പറയുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു. പങ്കാളികളില്ലാത്ത വ്യക്തികള്‍ക്കും കുട്ടികളെ ദത്തെടുക്കാം. സ്വവര്‍ഗ ബന്ധങ്ങളിലുള്ളവര്‍ക്കും ദത്തെടുക്കാം. ജൈവികമായി കുട്ടിക്കു ജന്മം നല്‍കാന്‍ ശേഷിയുള്ളവര്‍ക്കും ദത്തെടുക്കുന്നതിനു തടസമില്ല. ജൈവികമായി കുട്ടിയുണ്ടാകണമെന്ന് ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...