നാറാണംമൂഴി : നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് ഇടമുറി ഒന്നാം വാർഡ് യൂഡിഎഫ് സ്ഥാനാര്‍ഥിയും യൂത്ത് കോൺഗ്രസ്സ് റാന്നി നിയോജകമണ്ഡലം പ്രസിഡണ്ടുമായ അഡ്വ.സാംജി ഇടമുറിക്കാണ് ഇന്ന് അപകടം സംഭവിച്ചത്. തോമ്പിക്കണ്ടം ഓലിക്കൽ പെണ്ണമ്മയുടെ വീട്ടിലേക്ക് വോട്ട് ചോദിച്ച് പോകുന്ന വഴി തോട് കടക്കാൻ ഇട്ടിരുന്ന തടിപാലം തകർന്ന് ആറടി താഴ്ച്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. വലതു കൈക്കും കാലിനും ഇടുപ്പിനും പരിക്കേറ്റു.
വോട്ട് ചോദിച്ച്…ചോദിച്ചു പോയി പാലത്തില്‍ കയറി ; പാലം തകർന്ന് സ്ഥാനാര്‍ഥി അഡ്വ.സാംജി ഇടമുറിക്ക് പരിക്ക്
RECENT NEWS
Advertisment