ഡൽഹി: ഒളിംപിക് മെഡൽ ജേതാവും ഗുസ്തി താരവുമായി ബജ്‌റംഗ് പൂനിയയ്ക്ക് വീണ്ടും സസ്‌പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യാണ് താരത്തെ സസ്പെൻഡ് ചെയ്തത്. ഉത്തേജക വിരുദ്ധ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി പൂനിയയെ സസ്‌പെൻഡ് ചെയ്തത്. നേരത്തെ കുറ്റപത്രം നൽകാത്തതിനെ തുടർന്നു പൂനിയയുടെ സസ്പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. പിന്നാലെയാണ് നാഡയുടെ അടുത്ത നടപടി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാൻ താരം വിസമ്മതിച്ചതാണ് സസ്പെൻഷനു കാരണമെന്നു നാഡ പറയുന്നു. അതേസമയം ഫെഡറേഷനുമായുള്ള തർക്കത്തിൽ ഡോപ്പിങ് പരിശോധനയിലെ വീഴ്ച പൂനിയ ഉയർത്തിയിരുന്നു. സസ്പെൻഷൻ ചെയ്തുള്ള അറിയിപ്പ് താരത്തിനു ലഭിച്ചതായി ബജ്റംഗിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും. താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകൻ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.