സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍ എത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍ പുറത്തിറക്കി സാംസങ്. 2024 ഏപ്രിലില്‍ പുറത്തിറങ്ങിയ ഗ്യാലക്‌സി എ15 5ജിക്ക് ഏറെക്കുറെ സമാനമായ സ്‌മാര്‍ട്ട്ഫോണാണിത്. 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ (1,080 x 2,340 പിക്‌സല്‍) സൂപ്പര്‍ അമോല്‍ഡ‍് ഡിസ്‌പ്ലെയിലാണ് സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍ സ്‌മാര്‍ട്ട്ഫോണ്‍ വരുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 6100+ എസ്‌ഒസി ചിപ്പിലാണ് നിര്‍മാണം. ആന്‍ഡ്രോയ്‌ഡ‍് 14 അടിസ്ഥാനമാക്കിയുള്ള യുഐ 6.0 ഒഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നു. നാല് വര്‍ഷത്തെ ഒഎസ് അപ്‌ഗ്രേഡും അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ്‌സും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുന്ന ഫോണില്‍ 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍ റീയര്‍ ക്യാമറ ഉള്‍പ്പെടുന്നു. ഇതിനൊപ്പം വരുന്ന മറ്റ് ക്യാമറ സെന്‍സറുകള്‍ 5 എംപി, 2 എംപി എന്നിവയുടെതാണ്. 13 മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ.

മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ക്വിക് ഷെയര്‍ ഫീച്ചര്‍, വോയിസ് ഫോക്കസ്, ഡുവല്‍ 5ജി, 4ജി എല്‍ടിഇ, ജിബിഎസ്, ബ്ലൂടൂത്ത് 5.3, ടൈപ്പ് സി യുഎസ്‌ബി, 3.5 എംഎം ഓഡിയോ ജാക്ക്, 217 ഗ്രാം തൂക്കം എന്നിവയാണ് ഈ ഫോണിന്‍റെ മറ്റ് സവിശേഷതകള്‍. സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍റെ ഇന്ത്യയിലെ വില 10,999 രൂപയിലാണ് ആരംഭിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഫോണ്‍ മോഡലിന്‍റെ വിലയാണിത്. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി വേരിയന്‍റുകള്‍ക്ക് യഥാക്രമം 11,999, 13499 രൂപ വീതമാകും. സാംസങ് ഇന്ത്യ വെബ്‌സൈറ്റ്, ആമസോണ്‍, തെരഞ്ഞെടുക്കപ്പെട്ട റിടെയ്‌ല്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...