Tuesday, May 6, 2025 8:48 pm

പുറത്തിറക്കിയ ലക്ഷക്കണക്കിന് ഫോണുകള്‍ക്ക് വന്‍ പ്രശ്നം ; സാംസങ്ങ് ഫോണുള്ളവര്‍ ചെയ്യേണ്ടത്

For full experience, Download our mobile application:
Get it on Google Play

വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍  സാംസങ്  കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ അപ്ഡേറ്റുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ചില പ്രശ്നങ്ങള്‍ നന്നായി മറഞ്ഞിരിക്കുന്നുവെന്നാണ് സൂചന.

ഹാക്കര്‍മാരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റു ചെയ്യാന്‍ അനുവദിക്കുന്ന ബഗ് ആണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി എസ്10, ഗ്യാലക്‌സി എസ്20, ഗ്യാലക്‌സി എസ്21 തുടങ്ങിയ ഫോണുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോഗ്രാഫിക് കീകള്‍ നടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഡെഡിക്കേറ്റഡ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്ഫോണ്‍ പരിരക്ഷിക്കേണ്ട എന്‍ക്രിപ്ഷന്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഈ അപകടസാധ്യത ഒരു ഹാക്കറെ അനുവദിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സുരക്ഷാ സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ നടപ്പിലാക്കാന്‍ എആര്‍എം അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ട്രസ്റ്റ്‌സോണ്‍ ഹാര്‍ഡ്വെയര്‍ ഉപയോഗിക്കുന്നു. പക്ഷേ, സാംസങ് ഫോണുകളിലെ ട്രസ്റ്റ്സോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ-സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ എക്സ്ട്രാക്റ്റു ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കി.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ വിഷമിക്കേണ്ട കാരണം സാംസങ് ഇതിനകം തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ആദ്യത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കി. അപകടസാധ്യത പരിഹരിക്കുന്നതിനായി കമ്പനി പിന്നീട് കുറച്ച് അപ്ഡേറ്റുകള്‍ കൂടി പുറത്തിറക്കി. അതിനാല്‍ നിങ്ങളുടെ സാംസങ് ഫോണ്‍ അപ്‌ഡേറ്റാണെന്ന് ഉറപ്പാക്കുക.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ സെറ്റിങ്ങുകളിലേക്ക് പോയി അവര്‍ ഏറ്റവും പുതിയ പതിപ്പാണോ ഉപയോഗിക്കുന്നതെന്ന് കാണാന്‍ സോഫ്റ്റ്വെയര്‍ വിഭാഗം തുറക്കാം. ഒരു ബ്രാന്‍ഡ് അതിന്റെ ഫോണുകള്‍ക്കായി പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു. കാരണം ഇതിലൂടെ സുരക്ഷാ പ്രശ്നങ്ങളും ബഗുകളും യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നു.

ഗ്യാലക്സി എസ് 22 സീരിസ് ഫോണുകളുടെ ഇന്ത്യയിലെ പ്രീബുക്കിംഗ് ആരംഭിച്ചു

സാംസങ്ങ് ഗ്യാലക്സി എസ് 22 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ ഈവന്‍റിലാണ് ഈ ഫോണുകളുടെ ഇന്ത്യന്‍ അരങ്ങേറ്റം നടന്നത്. ഇതിനൊപ്പം തന്നെ ഈ ഫോണുകള്‍ പ്രീ ബുക്കിംഗ് നടത്തുമ്പോള്‍‍ ലഭിക്കുന്ന ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്ങ് ഗ്യാലക്സി എസ് 22 സാധാരണ മോഡല്‍ വില 72,999 രൂപയിലാണ് ആരംഭിക്കുന്നത്. ഏറ്റവും ടോപ്പ് എന്‍റ് ഗ്യാലക്സി എസ്22 അള്‍ട്രയ്ക്ക് അടിസ്ഥാന വില 1,09,999. ഗ്യാലക്സി എസ്22 പ്ലസിലേക്ക് വന്നാല്‍ അടിസ്ഥാന മോഡലിന് വില 84,999 രൂപയാണ്. ഒരോ ഫോണിനും അതിന്‍റെ പതിപ്പ് അനുസരിച്ച് വില മാറും.

ആദ്യമായി സാംസങ്ങ് നോട്ടില്‍ ഉണ്ടായിരുന്ന എസ് പെന്‍, ഗ്യാലക്സി എസ് സീരിസുമായി സംയോജിപ്പിച്ചിരിക്കുന്ന ഫോണാണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ഗ്യാലക്സി എസ് സീരിസിലെ ഏറ്റവും ഡിസ്പ്ലേ വലിപ്പം കൂടിയ ഫോണ്‍ ആണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ബര്‍ഗാഡി, ഫാന്‍റം ബ്ലാക്ക്, ഫാന്‍റം വൈറ്റ്, ഗ്രീന്‍ നിറങ്ങളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്.

ഗ്യാലക്സി എസ്22 റൗണ്ടഡ് എഡ്ജോടെയുള്ള റെക്ടാഗുലര്‍ ഡിസൈനിലാണ്. അള്‍ട്രസോണിക് ഫിംഗര്‍പ്രിന്‍റ് സപ്പോര്‍ട്ട് ഈ ഫോണിന് ഉണ്ട്. 100x സൂം സപ്പോര്‍ട്ട് ഈ ഫോണില്‍ ലഭിക്കും. 45W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, 5ജി സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 108 എംപിയാണ് പ്രധാന ക്യാമറ സെന്‍സര്‍. എന്നാല്‍ എസ്22 അള്‍ട്ര ബോക്സില്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ലഭിക്കില്ല.

എസ്22 അള്‍ട്രയുടെ സ്ക്രീന്‍ വലിപ്പം 6.8 ഇഞ്ച് എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച്ച്ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ്. വിഷന്‍ ബൂസ്റ്റര്‍, ഐ കംഫേര്‍ട്ട് സ്ലെഡ്, എഐ അടിസ്ഥാനമാക്കിയുള്ള ബ്ലൂലൈറ്റ് കണ്‍ട്രോള്‍ എന്നിവയും സ്ക്രീന്‍ പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പാണ് ഈ ഫോണിന്‍റെ കരുത്ത്. നാല് സ്റ്റോറേജ് മോഡലുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.  8GB RAM + 128GB മോഡല്‍, 12GB RAM + 256GB മോഡല്‍, r 12GB RAM + 512GB മോഡല്‍. പിന്നെ 12GB RAM+1TB മോഡല്‍. ആന്‍ഡ്രോയ്ഡ് 12 ല്‍ അധിഷ്ഠിതമായ വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് 4.1 ലാണ് അള്‍ട്ര പ്രവര്‍ത്തിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ

0
ഡൽഹി: പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ. രാജസ്ഥാനിലെ അതിർത്തിയിൽ...

കോന്നിയുടെ മലയോര മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാന കൂട്ടം

0
കോന്നി : കോന്നിയുടെ മലയോര മേഖലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി...

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

0
കൊച്ചി: കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക്...

യുവസംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

0
തിരുവനന്തപുരം: യുവസംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്....