Sunday, February 9, 2025 8:42 pm

മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ഇന്നലെ അറസ്റ്റിലായ സനല്‍ കുമാറിന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനല്‍ കുമാറിന്റെ ഫോണ്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. നടി മൊഴി നല്‍കിയ കാര്യങ്ങളിലെ തെളിവുകള്‍ സനല്‍ കുമാറിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഇതിനെതുടര്‍ന്നാണ് എളമക്കര പോലീസ് പാറശ്ശാലയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍.

മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍ കുമാര്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍ കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൺവെൻഷനുകളിലൂടെ നല്ല മനുഷ്യനെ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ചിറ്റയം ഗോപകുമാർ

0
പത്തനംതിട്ട : സ്ത്രീ സമത്വം, സാർവ്വത്രിക വിദ്യാഭ്യാസം എന്നീ ആശയങ്ങൾ മുൻനിർത്തി...

എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ പ്രതിഭാ സംഗമവും അടൂർ സ്കോളർഷിപ് വിതരണവും...

0
അടൂർ : എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ കരയോഗങ്ങളിൽ...

ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി വിദഗ്ധ സമിതി

0
പത്തനംതിട്ട : നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട്...

എരുമേലിയിൽ തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം മോഷണം ; ഗൂഡല്ലൂർ സ്വദേശിയെ അറസ്റ്റ്...

0
കോട്ടയം : എരുമേലിയിൽ വെച്ച് തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം...