ഇടുക്കിയിൽ വെടിയേറ്റ് മരിച്ച സനൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ അടുത്ത ബന്ധു : അനാഥമായി ഒരു കുടുംബം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂലമറ്റത്ത് യുവാവ് നാട്ടുകാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ സനല്‍ സാബു എന്ന യുവാവ് കൊല്ലപ്പെട്ടതോടെ അനാഥമായത് ഒരു കുടുംബം. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ബസ് കണ്ടക്ടറായിരുന്ന സനല്‍. കഴിഞ്ഞ മേയില്‍ ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ബന്ധുവാണ് സനല്‍. സൗമ്യയുടെ മാതൃ സഹോദരന്റെ പുത്രനാണ് ഇയാള്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ശനിയാഴ്ച രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിയേറ്റ് ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സാര തര്‍ക്കമാണ് നാടിനെ നടുക്കിയ കൊലപാതകമായി മാറിയത്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലാണ് സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടില്‍ എത്തിയത്. കടയില്‍ ബീഫ് തീര്‍ന്നെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ എത്തിച്ചത്. മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഫിലിപ്പ് ബഹളമുണ്ടാക്കി.

തട്ടുകടയില്‍നിന്ന് പ്രകോപിതനായി വീട്ടിലേക്ക് മടങ്ങിയ ഫിലിപ്പ് തോക്കുമായി തിരിച്ചെത്തി വെടിവെക്കുകയായിരുന്നു. അഞ്ചു തവണയില്‍ കൂടുതല്‍ വെടിയുതിര്‍ത്തയായി ദൃക്സാക്ഷി പറഞ്ഞു. ഇവിടെനിന്നു പോയ പ്രതി, ഹൈസ്കൂള്‍ ജംക്‌ഷനിലെത്തിയപ്പോള്‍ സ്കൂട്ടറിലെത്തിയ സനല്‍ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2014ല്‍ ഇരുമ്പ് പണിക്കാരനെ കൊണ്ട് നിര്‍മ്മിച്ചതാണെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...