ജയസൂര്യ ശ്രീലങ്കയുടെ മുഖ്യ പരിശീലകന്‍ ; താത്കാലിക സ്ഥാനം സ്ഥിരപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ബോര്‍ഡ്. നേരത്തെ താത്കാലികമായി കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ജയസൂര്യ. ഈ സ്ഥാനമാണ് ഉറപ്പിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ മുഖ്യ പരിശീലകന്‍ ഇതിഹാസ ഓപ്പണറായിരിക്കും.ജയസൂര്യയുടെ കീഴില്‍ ലങ്കന്‍ ടീം തിരിച്ചു വരവിന്റെ പാതയിലാണ്. ഇതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. നിലവില്‍ 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ ടീമിന്റെ താത്കാലിക പരിശീലകനായി എത്തിയത്. ടി20 പരമ്പര അടിയവറവ് വച്ചെങ്കിലും പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്തി ലങ്ക ചാംപ്യന്‍മാരായിരുന്നു. അതിനു ശേഷം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കതിരായ പോരാട്ടത്തിലും ടീം മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റ് വിജയിച്ച് ടീം ചരിത്രമെഴുതി. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിനും ലങ്ക സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന മത്സരങ്ങളാണ് ജയസൂര്യയ്ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...