തകര്‍ന്നു നില്‍ക്കുന്ന ശ്രീലങ്കയെ രക്ഷിക്കാന്‍ ഇന്ത്യക്കാര്‍ സഹായിക്കണം ; അഭ്യര്‍ത്ഥനയുമായി മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ

For full experience, Download our mobile application:
Get it on Google Play

കൊളംബോ: ശ്രീലങ്കയുടെ സാമ്ബത്തിക പ്രതിസന്ധി മറികടക്കുവാന്‍ ഇന്ത്യക്കാര്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ. റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലോക സീരീസില്‍ ലങ്കയ്‌ക്ക് വേണ്ടി കളിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. ശ്രീലങ്ക ഒരു ചെറു ദ്വീപാണ്. തങ്ങള്‍ വിദേശ ടൂറിസ്റ്റുകള്‍ക്കായി എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. ലങ്കയുടെ തിരിച്ചു വരവിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. ചെറിയ ദ്വീപാണെങ്കിലും രാജ്യത്ത് നിരവധി സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ട്. ഒരു ടീമെന്ന നിലയില്‍ ശ്രീലങ്കയുടെ വികസനത്തിനായി അഭ്യര്‍ത്ഥിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വര്‍ഷാവസാനത്തോടെ 1 മില്യണ്‍ ടൂറിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ രാജ്യത്തെ മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. 2022ലെ ഏഷ്യ കപ്പ് കിരീടം പാകിസ്താനെ തോല്‍പ്പിച്ച്‌ ശ്രീലങ്ക നേടിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം യു എ ഇല്‍ മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യം രൂപീകൃതമായ 1948ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്ന് പോകുന്നത്. കൊറോണ വ്യാപനം വികസനത്തെ കാര്യമായി ബാധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...