കക്കാട്ടാറിലെ മണലും ചെളിയും നീക്കം ചെയ്യണം : പെരുനാട് വില്ലേജ് ഓഫീസിലേക്ക് സി.പി.എം. മാർച്ച് നടത്തി
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്തിലെ കക്കാട്ടാറിൽ കണ്ടങ്ങളം പ്രദേശത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണലും ചെളിയും നീക്കം ചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പെരുനാട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കക്കാട്ടാറിൽ മണലും ചെളിയും അടിഞ്ഞുകൂടിയതുമൂലം പ്രദേശത്തെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. മഴക്കാലത്ത് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതും സമീപപ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുന്നതും ഇവിടെ പതിവായിരിക്കുന്നു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാമ്പാറ കണ്ടംകുളം ഭാഗത്തെ പ്രധാന റോഡിനോട് ചേർന്നാണ് കക്കാട്ടാർ ഒഴുകുന്നത്. ഇവിടെ ആറിന്റെ റോഡിനോട് ചേർന്ന ഭാഗത്ത് മണൽ അടിഞ്ഞിരിക്കുകയാണ്.
ഇതുമൂലം ചെറിയൊരു മഴപെയ്താൽ ആറിന്റെ ഈ ഭാഗം കരവിഞ്ഞ് ഒഴുകി സമീപ പ്രദേശങ്ങളിലെ വീടുകളിൽ നാശനഷ്‌ടമുണ്ടാകുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കക്കാട് ജലവൈദ്യുതി നിലയത്തിനായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാമും ഈ മേഖലയില്‍ പ്രളയം സൃഷ്‌ടിക്കുന്നുണ്ട്. നദിയിലെ മണൽ വാരി മാറ്റി റോഡിന്റെ പാർശ്വഭിത്തി ബലപ്പെടുത്തി ഉയരം കൂട്ടി റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. ബഹുജന മാർച്ചും ധർണയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. വി.റ്റി.രാജു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്.ഹരിദാസ്, ഏരിയ കമ്മറ്റി അംഗങ്ങളായ റോബിൻ കെ.തോമസ്, അഡ്വ.വി.ജി.സുരേഷ്, ഗിരിജ മധു, കെ.എസ്.ഗോപി, രാധ പ്രസന്നൻ, പി.എൻ.മനോജ്, പി.രേണു തുടങ്ങിയവർ സംസാരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി
-
തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ





