സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം ; മാർച്ച് മുതൽ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.

എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന. ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. അനുമതി നൽകുന്നതിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...